Friday, March 26, 2010

അമൃതവര്‍ഷിണി

------------------------------



തിരുവനന്തപുരത്ത് കുളിരിന്റെ അമൃതകുംഭവുമായി എത്തിയ മഹാമഴ!

പൊള്ളുന്ന ചൂടിനും പാറുന്ന പൊടിക്കും ശമനമേകിക്കൊണ്ട് തുള്ളിക്കൊരുകുടം കണക്കേ പെയ്ത മഴ നഗരവാസികളുടെ തനുവും മനവും തണുപ്പിച്ചു.

മഴയ്ക്കു വേണ്ടി, തിരുവനന്തപുരം വലിയശാലയിലെ നവരസം സംഗീതസഭ വ്യാഴാഴ്ച രാവിലെ വലിയശാല കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു, ജലദേവതയായ വരുണഭഗവാന്റെ പ്രീതിയ്ക്കായുള്ള അര്‍ച്ചന എന്ന നിലയില്‍.

ആയാംകുടി മണി, വര്‍ക്കല സി.എസ്സ്. ജയറാം, പാര്‍വതിപുരം പത്മനാഭ അയ്യര്‍ എന്നിവരായിരുന്നു ഗായകര്‍. പിന്നണിയില്‍ മുട്ടറ എന്‍. രവീന്ദ്രന്‍ ( വയലിന്‍), നാഞ്ചില്‍ അരുള്‍ ( മൃദംഗം), കൃഷ്ണയ്യര്‍ (ഘടം), നെയ്യാറ്റിന്‍‌കര കൃഷ്ണന്‍ (മുഖര്‍ശംഖ് ), കൃഷ്ണരജ്ഞിനി (തംബുരു) എന്നീവര്‍.

സംഗീതാര്‍ച്ചന തുടങ്ങും മുന്‍പ്, മഴ പെയ്യിക്കാനുള്ള അമൃതവര്‍ഷിണി രാഗത്തിന്റെ ശക്തിയെ കുറിച്ച് ഗായകരില്‍ ഒരാള്‍ ‍ ഇങ്ങനെ പറഞ്ഞു:

“മാസങ്ങളോളം മഴപെയ്യാതിരുന്നതിന്റെ ഫലമായി മനുഷ്യരും പക്ഷിമൃഗാദികളും സസ്യലതാദികളുമൊക്കെ കൊടും ചൂടില്‍ ഉരുകി വലഞ്ഞ സമയത്ത്, ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാലാപനം ചെയ്ത് കൊടും മഴപെയ്യിച്ചു. കീര്‍ത്തനത്തില്‍ വര്‍ഷ, വര്‍ഷ... എന്നു പാടുന്നിടം എത്തിയപ്പോള്‍ തന്നെ മഴപെയ്തു തുടങ്ങി. മഴ കനത്ത് പ്രളയമായി മാറിയത്രേ. പിന്നെ സ്വാമികള്‍ സ്തംഭ സ്തംഭയേ... എന്നു പാടിയാണത്രേ ആ കൊടും മഴ ശമിപ്പിച്ചത്.


ഞങ്ങള്‍ ആരുമല്ല. എന്നാലും ഞങ്ങള്‍ ഒരു ശ്രമം നടത്തുകയാണ്. എത്രയും ശ്രുതിശുദ്ധിയോടെയും ഭക്തിയോടേയും ഞങ്ങള്‍ അമൃതവര്‍ഷിണി ആലപിക്കാന്‍ ശ്രമിക്കയാണ്. പ്രകൃതി കനിയട്ടേ... ”

എളിമയുള്ള ഈ വാക്കുകള്‍ ഓതി പ്രാര്‍ത്ഥനയോടെ അവര്‍ ആലാപനം തുടങ്ങി. ആദ്യം “വീണാധാരിണി.... ” എന്ന സരസ്വതീസ്തുതി. രണ്ടാമത് “സുധാമയീ...” എന്നു തുടങ്ങുന്ന കീര്‍ത്തനം. അവസാനമായി “ആനന്ദാമൃതവര്‍ഷിണീ...” എന്ന കീര്‍‍ത്തനം, രാഗവിസ്താരവും സ്വരവിസ്താരവും താളവിസ്താരവും എല്ലാം നടത്തി പൂര്‍ണതയോടെ ആലപിച്ചു.

കാതുകള്‍ക്ക് അമൃതമഴയായി വ്യാഴാഴ്ച രാവിലെ ഈ അമൃതവര്‍ഷിണി രാഗാലാപനം. ഏകദേശം മുപ്പത്താറു മണിക്കൂറിനുള്ളില്‍ ഭൂമിയെ കുളിരണിയിച്ചുകൊണ്ട് കോരിച്ചൊരിയുന്ന അമൃതവര്‍ഷം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനത്ത തുള്ളികളായി പതിച്ച്, പിന്നെ കുറേ നേരം സൌമ്യമായി പെയ്ത് കുളിരണിയിച്ചശേഷം ഏകദേശം എട്ടരയോടു കൂടി കോരിച്ചൊരിയാന്‍ തുടങ്ങി. അകമ്പടിയായി കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ചൊരിഞ്ഞ് ക്ഷണപ്രഭാചഞ്ചലയും കാതടപ്പിക്കുന്ന ശബ്ദഗാംഭീര്യത്തോടെ ദുന്ദുഭിയും !

ഇത്തിരി പേടി തോന്നാതിരുന്നില്ല. വീട്ടിനു മുന്നിലുള്ള റോഡ് തോടായി കുത്തിയൊലിക്കുന്നു. മുട്ടളവ് വെള്ളം. ആരുടെയോ ഒരു നീലച്ചെരുപ്പ് ഒഴുകിപോകുന്നു...

ഇടിയും മിന്നലും കനത്ത് മഴതോരാതെ നിന്നപ്പോള്‍ ഞാനും പ്രാര്‍ത്ഥിച്ചു,
‘ ഇത്രയും കനിഞ്ഞനുഗ്രഹിച്ചുവല്ലോ വരുണദേവാ, അങ്ങേക്ക് പ്രണാമം ! ഇനി മതി ... സ്തംഭ സ്തംഭയേ...’

രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ്റല്‍. അതിപ്പോഴും തുടരുന്നു...
---------------------------------------------------------------------------------

* ഗീത *

34 comments:

Anya said...

Hi Geetha
Have a wonderful weekend

Greetings Anya :-)
Hugs Kareltje =^.^=

ഹംസ said...

:)

ramanika said...

പ്രകൃതി കനിയട്ടേ...
അമൃതവര്‍ഷിണി രാഗവും കനിയട്ടെ
മഴയോടൊപ്പം മണ്ണും മനസ്സും തണുത്തു എന്ന് വിശ്വസിക്കുന്നു
പ്രകൃതി കനിയട്ടേ..

Manoraj said...

ഇന്ന് വെളുപ്പിനു നാലു മണിക്ക്‌ തുടങ്ങിയ മഴയാണിവിടെ.. ഇപ്പോൾ ഒന്ന് തോർന്നിട്ടേയുള്ളൂ.. വേനൽമഴ പെയ്യട്ടെ.. ചൂടിനൽപം ആശ്വാസമാവട്ടെ.. നല്ല ഒരു ശനിയാഴ്ച ആശംസിക്കുന്നു..

ഒരു നുറുങ്ങ് said...

എങ്ങിനായാലും,മഴ വര്‍ഷിക്കട്ടെ..!
ചുട്ട്പൊള്ളുന്ന ഭൂമി ആര്‍ദ്രമായിടട്ടെ..!
ദൈവത്തിന്‍റെ സ്വന്തം നാട്ടിലും,സൂര്യതാപം
കാലാവസ്ഥാ വ്യതിയാനം...
കഴിഞ്ഞൊരു ദിവസം ഞങ്ങള്‍ക്കും(കണ്ണൂര്‍)കിട്ടി
നല്ലൊരു കുളിര്‍ മഴ..!
സര്‍വ്വ സ്തുതിയും ദൈവത്തിനു.

Anonymous said...

i too wanted to particiapte...The humble words of the lead singer was wonderful! thanks to varunadevan for yday's downpour!

Muralee Mukundan , ബിലാത്തിപട്ടണം said...

"അമൃതവര്‍ഷിണി" സംഗീതം കാതുകളെ കുളിരണിയിപ്പിച്ചു...
അമൃതവർഷമായി വേനനിൽ പെയ്ത ഈ മഴയും ഭൂമിയെ കുളിരണിയിപ്പിച്ചു.. ഒപ്പം
അമൃതഗീതമായി കഥകഥ പൈങ്കിളിയിൽ വന്നയീലിഖിതങ്ങളും കുളിരണിയിച്ചു...ബൂലോഗരെയാണ്...കേട്ടൊ ഗീതാജി.

Rare Rose said...

ഗീതേച്ചീ.,അങ്ങനെ അമൃതവര്‍ഷിണിയില്‍ വരുണ ദേവന്‍ പ്രസാദിച്ചല്ലേ.കഥയില്‍ കേട്ട പോലെ പാട്ടു പാടി മഴ പെയ്യിക്കുന്നതൊക്കെ നേരിട്ടനുഭവിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമാണു.:)

Radhika Nair said...

ഗീതചേച്ചി , അങ്ങനെ പൊള്ളുന്ന ചൂടിന്നു ഒരു അറുതി ആയല്ലോ :)

സിനു said...

ചേച്ചീ..പൊള്ളുന്ന ചൂടിലും ഒരു മഴ
കിട്ടി എന്നറിഞ്ഞതില്‍ സന്തോഷം..

ഗീത said...

Anya, Thank you for the first comment. I've put in your comment box what this post is all about.

ഹംസ, :)

രമണിക,പ്രകൃതി കനിഞ്ഞു ഉദാരമായി തന്നെ.

മനോരാജ്, നല്ല ശനിയാഴ്ച തന്നെ ആയിരുന്നു. ചൂടിന് ഇത്തിരി കുറവുണ്ട്.

ഒരു നുറുങ്ങ്, സര്‍വ്വ സ്തുതിയും ദൈവത്തിനു തന്നെയേകുന്നു. ഇന്നു രാത്രിയും മഴപെയ്യുമെന്ന് തോന്നുന്നു.

മൈത്രേയീ, കണ്‍സര്‍ട് കേള്‍ക്കാന്‍ വന്നിരുന്നെങ്കില്‍ നമുക്കവിടെ വച്ച് കാണാമായിരുന്നു, അല്ലേ?

ബിലാത്തീ, കവിതാമയമായ ഈ വാക്കുകള്‍ സന്തോഷക്കുളിരണിയിക്കുന്നു... നന്ദി കേട്ടോ.

റോസേ, സത്യമായിട്ടും. ചില legendsല്‍ വിശ്വസിക്കാന്‍ ഒരു സുഖം തന്നെ അല്ലേ? ആ കേട്ടത് പോലൊന്ന് നടന്നു കാണുമ്പോള്‍ അതിലേറെ സന്തോഷവും. എന്തായാലും ആ കച്ചേരി കേള്‍ക്കാന്‍ പറ്റിയതില്‍ വലിയ സന്തോഷം തോന്നുന്നു.

രാധിക, തീര്‍ച്ചയായും. ഇന്നലെ എന്തൊരു ആശ്വാസമായിരുന്നു.

പട്ടേപ്പാടം റാംജി said...

എന്തായാലും മഴ പെയ്തല്ലോ.
അമൃതവര്‍ഷിണി പോലെ മഴ.
ഇനിയും പല ഭാഗങ്ങളിലും മഴയുടെ അനക്കം പോലും
ഉണ്ടായിട്ടില്ല. വരണ്ടുണങ്ങുന്ന ജീവജാലങ്ങള്‍.....

Typist | എഴുത്തുകാരി said...

ഞങ്ങള്‍ക്കും കിട്ടി ഒരു വേനല്‍ മഴ. ഭൂമി തണുത്തു. എന്നാലും ശക്തിയായ കാറ്റും ഉണ്ടായിരുന്നതുകൊണ്ട് കുറേ നഷ്ടങ്ങളുമുണ്ടായി. ഒരുപാട് നേന്ത്ര വാഴകളും ഒക്കെ ഒടിഞ്ഞുവീണു. ഇനി ഓണത്തിനു പഴത്തിനെവിടെപ്പോവും? :)

Anya said...

THANKS THANKS
for translate your post to me!!
I'm very thankful for that...
i wish I could read your curly things :)))))

Enjoy your sunday
spring is here and I go enjoy from the sun today ;)

Greetings Anya
Hugs to all Kareltje =^.^=

OAB/ഒഎബി said...

ഇപ്പോള്‍ വീണ്ടു പഴയ പടി ആയില്ല്യെ.

അവിടെ തണുപ്പിച്ച ആ മഴ ഞങ്ങള്‍ പേടിയോടെ ആഗ്രഹിക്കുന്നു.

റോസാപ്പൂക്കള്‍ said...

നാട്ടില്‍ മഴപെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.ഫോണ്‍ ചെയ്യുമ്പോഴെല്ലാം ചൂടേ,ചൂടേ എന്നു പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ സന്തോഷത്തോടെ മഴയെക്കുറിച്ചു പറയുന്നു

Anya said...

Yes Geetha they are living close to my house.
For me its normal !!!
Its a very big nature area I see it not every day so close, I mean the horses but sometimes they are behind my house ;)
Behind that nature area is a big forest.
Thats why I'm a green lover :))))
Thanks for your nice comments always :))))

Goodnight ;)

Greetings
Anya

ഗീത said...

റാംജി, അന്നത്തെ ആ മാമഴക്ക് ശേഷം ഇതുവരെ അതുപോലൊന്ന് പെയ്തില്ല. ചെറുമഴകള്‍ ഉണ്ടായിരുന്നു.

എഴുത്തുകാരി, വേനല്‍മഴ എപ്പോഴും അനുഗ്രഹത്തിനൊപ്പം ഒരല്പം നാശം കൂടി വിതയ്ക്കും അല്ലേ?

ഒഎബി, ആഗ്രഹം സഫലമായോ?

രോസാപ്പൂക്കള്‍, ഈ റോസാപ്പൂക്കള്‍ എവിടെയാ പൂത്തു നില്‍ക്കുന്നത്? ഇവിടെ എത്തിയതില്‍ സന്തോഷം കേട്ടോ.

Anya, So many thanks!

Anil cheleri kumaran said...

ദേവ ദുന്ദുഭി തന്‍ വര്‍ഷ മംഗളഘോഷം..

vinus said...

ഈ മഴയും സംഗീതവുമായുള്ള കണക്ഷൻ ഉള്ളതാന്നോ.ഏതായാലും പെയ്തല്ലൊ നല്ല കാര്യം

വീകെ said...

പുരാണങ്ങളിൽ ഇങ്ങനെയൊക്കെ വായിച്ചിട്ടുണ്ട്..
എന്തായാലും മഴ കിട്ടിയല്ലൊ...!!
ഭൂമി തണുത്തല്ലൊ....!

പക്ഷെ, മഴ പെയ്തതിനു ശേഷമാണല്ലൊ കറണ്ടു കാശ് കൂട്ടിയത്....!!
മഴ പെയ്തത് മന്ത്രി അറിഞ്ഞില്ലാന്നുണ്ടൊ...?

വെള്ളത്തൂവൽ said...

അല്ല ഗീതേച്ചിയേ ഇതൊക്കെ നടക്കുന്ന സംഗതികൾ തന്നെയാ...... വൈശാലി കഥ പോലെ.....
അതിൻ പൊരുൾ നിനക്കെതുമറിയില്ലല്ലോ..........
ദേവ ദുന്ദുഭി തന്‍ വര്‍ഷ മംഗളഘോഷം..

Anonymous said...

ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ പൈതൃകം സിനിമയാണ് ഓര്‍മ്മ വന്നത്.അപ്പോള്‍ അമൃത വര്ഷിനീ രാഗം കൊണ്ടാനല്ലേ നമ്മുടെ തിരോന്തരത്ത് ഇങ്ങനെ മഴ പെയ്തത്...........
ആഗോള താപനം എന്നൊക്കെ പറഞ്ഞു നടക്കുന്ന സായിപ്പന്മാര്‍ക്ക് (ഒപ്പം നമ്മുടെ സാരന്മാര്‍ക്കും)ഈ രാഗം ഒന്ന് കേള്‍പ്പിച്ചു കൊടുക്കണം.അല്ല പിന്നെ.
അറിയാതെ ചൊല്ലുന്ന മന്ത്രങ്ങള്‍ക്ക് പോലും ദൈവങ്ങളെ പ്രീതിപ്പെടുതാനാകുമെന്നു പണ്ടെങ്ങോ വായിച്ചിട്ടുണ്ട്.അപ്പോള്‍ വ്രത ശുദ്ധിയോടെചെയ്ത ഈ പ്രവര്‍ത്തിക്കു ഫലം കണ്ടല്ലോ......

ബഷീർ said...

അനുഗ്രഹമായ മഴ നമ്മെ വിട്ടു പോയിക്കൊണ്ടിരിക്കയല്ലേ ഇപ്പോൾ. ഇന്ന് ഇവിടെ ഒരു ചാറ്റൽ മഴയുണ്ടായി ..

mukthaRionism said...

രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ്റല്‍. അതിപ്പോഴും തുടരുന്നു...

തുടരട്ടെ..
ചെറിയ ചാറ്റല്‍ മഴയെങ്കിലും...

എന്‍.ബി.സുരേഷ് said...

താന്‍സന്‍ മേഘമല്‍ഹാര്‍ പാടി മഴ പൊഴിച്ചത് വായിച്ചിട്ടുണ്ട്.ഒ .എന്‍.വിയുടെ ഒരു കവിതയുണ്ടല്ലൊ ആ കഥയെ ആസ്പദമാക്കി.

രോഗത്തെ ശമിപ്പിക്കാനും സംഗീതത്തിനാകുമല്ലൊ.
എല്ലാ കലയും സംഗീതത്തിന്റെ നിലയെ കൊതിക്കുന്നു
എന്നു ഷൊപ്പനോവര്‍ പറഞ്ഞത് അതുകൊണ്ടാവാം.

Sapna Anu B.George said...

ഭാ‍ഗ്യം മഴ കാണുന്നതും അനുഭവിക്കുന്നതും....

sm sadique said...

നനുത്ത മഴ ഹ്രദയത്തില്‍ പെയ്യട്ടെ , ഭൂമിയിലും .
പക്ഷെ ,പ്രളയകാലമാകാതിരിക്കട്ടെ .

ശാന്ത കാവുമ്പായി said...

സംഗീതത്തിനു അപാരമായ കഴിവുണ്ട് എന്ന് കേട്ടിട്ടുണ്ട്.മഴ പെയ്യിക്കാനും രോഗം മാറ്റാനും ഒക്കെ.

VEERU said...

hi, evidaa ishtaa...pinne kandillallo...??

VEERU said...

amrutha varshini vaayichirunnu abhiprayam parayaan neram kittiyilla..ezhuthaarillenkilum vaayikkarund..athonda chodichath..enthe ezhuthathathu? nirthiyo?

Echmukutty said...

മേഘമൽഹാർ, അമൃതവർഷിണി...... എപ്പോൾ മഴ വീഴുമ്പോഴും ആരോ എവിടെയോ ആലപിയ്ക്കുന്നുണ്ടാവാം അല്ലേ?

നല്ല പോസ്റ്റ്. ഞാൻ വരാൻ വൈകിയെങ്കിലും.....

Ajay said...

Hi geetha,

Really music can do wonders,
The idea has been conveyed in a most colourful way indeed.
thanks for the post
ajay

ബൈജു (Baiju) said...

ഒരു സംഗീതാനുഭവം മനോഹരമായി വിവരിച്ചിരിക്കുന്നു...
അമൃതവര്‍ഷിണി പാടിയാല്‍ പ്രകൃതിയില്‍ മഴപെയ്തേക്കാം, പെയ്യാതിരിക്കാം...പക്ഷേ, അതു കേള്‍ക്കുന്നവരുടെ മനസ്സില്‍ ഉറപ്പായും മഴ പെയ്യും.....