Saturday, August 21, 2010

കാണം വിറ്റും.....

-----------------


ഗേറ്റില്‍ ആരോ മുട്ടുന്നുണ്ടല്ലോ. യാചകനിരോധിത മേഖലയായതിനാല്‍ യാചകനല്ല. പിന്നെ വല്ല സെയില്‍സ്‌മാനുമായിരിക്കും.

ജനാലകര്‍ട്ടന്‍ വകഞ്ഞുമാറ്റി നോക്കി.

ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന ആളെ കണ്ടിട്ട്‌ ഒരു സാധാരണ സെയില്‍സ്‌മാന്‍ ആണെന്നു തോന്നുന്നില്ല.

നല്ല ഉയരം ഉള്ളയൊരാള്‍. മുഖത്തിനു നല്ല തേജസും ഉണ്ട്‌. മുടി ഒരല്‍പ്പം നീട്ടി വളര്‍ത്തിയിരിക്കുന്നു. മീശയാകട്ടേ, നാടകങ്ങളില്‍ രാജാപ്പാര്‍ട്ട്‌ അഭിനയിക്കുന്നവരുടേതു മാതിരി. ആളെ തീരെ പിടികിട്ടുന്നില്ല.

എന്തായാലും ഗേറ്റ്‌ തുറന്നു കൊടുക്കാം.

മുന്‍വാതില്‍ തുറന്നപ്പോഴേക്കും ആ ആള്‍ മനോഹരമായി പുഞ്ചിരി പൊഴിച്ചു.

ഗേറ്റ്‌ തുറന്ന് ആളുടെ മുഴുരൂപം കണ്ടപ്പോള്‍ അല്‍ഭുതം തോന്നാതിരുന്നില്ല. ഒത്ത തടി. ഇത്തിരി കുമ്പയും ഉണ്ട്‌. കസവു മുണ്ടാണ്‌ ഉടുത്തിരിക്കുന്നത്‌. ഷര്‍ട്ട്‌ അണിഞ്ഞിട്ടില്ല. പകരം മറ്റൊരു കസവു നേരിയതു കൊണ്ട്‌ മേനി മൂടിയിരിക്കുന്നു. കൈയില്‍ രണ്ട്‌ സഞ്ചികള്‍. രണ്ടും വീര്‍ത്തിരിക്കുന്നു. രണ്ടിലും നിറയെ സാധനങ്ങള്‍ ഉണ്ടെന്നു തോന്നുന്നു.

"അകത്തേക്ക്‌ കടന്നോട്ടേ?"

ശബ്ദം വളരെ വിനയാന്വിതം.

"വരൂ"

ഗേറ്റിനകത്തേക്ക് ‌ കയറിയ അതിഥി മുറ്റത്തു തന്നെ നിന്നതേയുള്ളൂ.

"പ്രിയ സോദരീ, നമ്മേ സഹായിക്കണം."

"പറയൂ, എന്താണാവശ്യം?"

വന്നയാള്‍ ഒരു സഞ്ചിയില്‍ നിന്ന് ഒരു പായ്ക്കറ്റ്‌ പുറത്തെടുത്തു.

"ദയവായി ഇത്‌ ഒന്നോ രണ്ടോ എണ്ണം വാങ്ങി നമ്മേ സഹായിക്കണം. ഒരു പൊതിയ്ക്ക്‌ വെറും അഞ്ച്‌ കാശേ ഉള്ളൂ."

" അഞ്ച്‌ കാശോ?"

"എന്നു വച്ചാല്‍ നിങ്ങളുടെ അഞ്ച്‌ ഉറുപ്പിക."

"ഈ പൊതിയില്‍ എന്താണ്‌?"

"നല്ല മുന്തിയ ഇനം കാണം. കല്ലോ പതിരോ ലേശം പോലുമില്ല."

"കാണമോ? അതിനിവിടെ കുതിരയില്ലല്ലോ?"

പറയുമ്പോള്‍ ചിരിച്ചു പോയി.

"അരുത്‌ സോദരീ. ഇതിനെ വില കുറച്ചു കാണരുത്‌. പോഷകഗുണത്തില്‍ ചെറുപയറിനൊപ്പം നില്‍ക്കും കാണവും."

"പക്ഷേ ഇക്കാലത്ത്‌ ഒരുവിധപ്പെട്ട മനുഷ്യരാരും തന്നെ കാണം ഉപയോഗിക്കാറില്ല."

"അങ്ങനെ പറഞ്ഞ്‌ ഒഴിയരുത്‌ സോദരീ. നമ്മേ സഹായിക്കാനായെങ്കിലും ഇതില്‍ നിന്ന് ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരുക ദയവായി."

ആ തേജസ്സുറ്റ മുഖത്ത്‌ ഒരു ദയനീയത ദൃശ്യമായി. അതുകണ്ടപ്പോള്‍ പ്രയോജനമൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ പായ്ക്കറ്റ്‌ കാണം വാങ്ങി അയാള്‍ക്കൊരു പത്തു രൂപ കൊടുത്തേക്കാമെന്നു തോന്നി.

ആളെ കണ്ടാല്‍ പരമയോഗ്യന്‍. എന്നിട്ടും ആര്‍ക്കും വേണ്ടാത്ത ഒരു വസ്തുവായ കാണം വിറ്റു നടക്കുന്നു!

ആകാംക്ഷ ചോദ്യമായി പുറത്തു വന്നു.

"ആട്ടേ എന്തിനാണിപ്പോള്‍ കാണം വിറ്റു നടക്കുന്നത്‌?"

"ഓണസ്സദ്യയുണ്ണാന്‍."

"ഓണസ്സദ്യയുണ്ണാനോ?"

വീണ്ടും ചിരിച്ചു പോയി.

"അതേ സോദരീ, നമ്മുടെ രാജ്യത്തെ ഓണസ്സദ്യ ഒന്നുണ്ണണമെന്ന് അതികലശലായൊരു മോഹം. പലേ ഗൃഹങ്ങളിലും ചെന്നു നോക്കി. എന്നാല്‍ അവിടങ്ങളിലെ സ്ത്രീജനങ്ങളൊന്നും പാചകത്തില്‍ ഏര്‍പ്പെടുന്നില്ലാ. പകരം ഒരു പെട്ടിയില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ തെളിയുന്നത്‌ നോക്കിയിരുന്നാസ്വദിക്കുന്നു. എന്താ ഒരു ഓണസ്സദ്യ തരാവുമോന്നു ചോദിച്ചപ്പോള്‍ അതിനു ഹോട്ടലില്‍ ചെല്ലണം എന്നാ അവര്‍ പറഞ്ഞത്‌. അവിടെയെല്ലാം തന്നെ ഓണസ്സദ്യ ഹോട്ടലുകളില്‍ നിന്ന്‌ വരുത്തിക്കുകയാണത്രേ! പകരം ഉറുപ്പിക കൊടുക്കണം പോല്‍! എന്നാല്‍ പിന്നെ ആ തരം ഒരു ഹോട്ടലില്‍ കയറി ഓണസ്സദ്യ ആസ്വദിച്ചു കളയാമെന്നു കരുതി. അങ്ങോട്ടേയ്ക്ക്‌ കയറിച്ചെന്നപാടേ ഹോട്ടലിന്റെ മുന്‍വശത്തിരുന്നയാള്‍ തടഞ്ഞു നിര്‍ത്തി. ഓണസ്സദ്യ ഉണ്ണാനാണ്‌ വന്നതെന്നു പറഞ്ഞപ്പോള്‍ 499 ഉറുപ്പിക തരൂ എന്നായി. അത്രയും ഉറുപ്പിക കൊടുത്താലേ ഓണസ്സദ്യ തരാവൂത്രേ! നമ്മുടെ കൈയിലുണ്ടോ ഉറുപ്പിക? അത്രയും ഉറുപ്പിക നല്‍കാതെ ഓണസ്സദ്യ നല്‍കില്ലാന്ന് ആയാള്‍ക്ക്‌ ഒരേ ശാഠ്യം. പിന്നെന്താ ചെയ്ക?

പുറത്തിറങ്ങി നടന്നപ്പോള്‍ ഇത്തിരി നിരാശയൊക്കെ തോന്നി. അപ്പോഴാണ്‌ നമ്മുടെ രാജ്യക്കാര്‍ പറയുന്നത്‌ കേട്ടിട്ടുള്ള ആ സംഗതി ഓര്‍മ്മ വന്നത്‌. കാണം വിറ്റും ഓണം ഉണ്ണണം. എന്നാല്‍ പിന്നെ അങ്ങനെയാവാമെന്നു കരുതി. പക്ഷേ, നല്ല കാണം സംഭരിക്കാന്‍ നമുക്ക്‌ നന്നേ പണിപ്പെടേണ്ടി വന്നു കേട്ടോ. നോം തന്നെ ഇതു വൃത്തിയാക്കി പൊതികളിലാക്കിയതാണ്‌. ഇതില്‍ ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരൂ പ്രിയ സോദരീ."

"അങ്ങ്‌ നാട്‌ കാണാനെത്തിയ മഹാബലിയല്ലേ?"

"നോം കിരീടം ചൂടാതിരുന്നിട്ടും സോദരിക്ക്‌ നമ്മേ മനസ്സിലായി അല്ലേ?"

"അതേ, മനസ്സിലായി. ഇത്ര നിഷ്കളങ്കരായ മനുഷ്യര്‍ ഇക്കാലത്ത്‌ ഭൂമിയില്‍ ജീവിച്ചിരിപ്പില്ലല്ലോ! അങ്ങയുടെ കാണം മുഴുവനും ഞാന്‍ വാങ്ങാം. ഉറുപ്പികക്ക്‌ പകരം സ്വന്തം കൈയ്യാല്‍ ചമച്ച ഓണസ്സദ്യയൂട്ടാം."

മഹാബലി സസന്തോഷം ഓണസ്സദ്യ ഉണ്ടു.

"ഇനി അടുത്തയാണ്ടിലെ ഓണത്തിന്‌ എഴുന്നെള്ളാം. ഭവതിക്ക്‌ സര്‍വ്വമംഗളങ്ങളും ഭവിക്കട്ടേ!"

******************************************************************************


കെ. സി. ഗീത.

40 comments:

നീലത്താമര said...

"അതേ, മനസ്സിലായി. ഇത്ര നിഷ്കളങ്കരായ മനുഷ്യര്‍ ഇക്കാലത്ത്‌ ഭൂമിയില്‍ ജീവിച്ചിരിപ്പില്ലല്ലോ!

വേദനിപ്പിക്കുന്ന ഒരു സത്യം ...

കഥ നന്നായിരിക്കുന്നു ഗീത... ഓണാശംസകള്‍ ...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

അസ്സലായിട്ടുണ്ട്.
ആശംസകള്‍.........

OAB/ഒഎബി said...

കാണം കുതിരകള്‍ ഉപയോഗിക്കറുണ്ടല്ലെ ? :)


നെല്ലും പതിരുമില്ലാത്ത കാണമാണെങ്കില്‍ അയാള്‍ ഒര്‍ജിനലല്ല ട്ടൊ.
നിങ്ങളെപ്പോലെ ഒരു നിഷ്കളങ്ക:

ഇതേതായാലും നന്നായി.

ramanika said...

ഭവതിക്ക്‌ സര്‍വ്വമംഗളങ്ങളും ഭവിക്കട്ടേ!

Rare Rose said...

ഗീതേച്ചീ.,കാണം എന്നു വെച്ചാല്‍ എന്തോ പണയഭൂമിയല്ലേ ഉദ്ദേശിക്കുന്നത്.കുതിരയുമായി എന്താ‍ ബന്ധം എന്നു മനസ്സിലായില്ല.ഇനി അത് വല്ല മുതിരയാണോ.:(

കഥ കൊള്ളാം ട്ടോ.കഥയിലെ പോലെ പാവം മാവേലി മന്നനെ ചുറ്റിക്കുന്ന അവസ്ഥയല്ലേ ഇവിടെയുള്ളത്..

ഓണാശംസകള്‍ എന്റെ വകേം.:)

jayanEvoor said...

നല്ല കഥ!

ഇഷ്ടപ്പെട്ടു!


ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്
http://www.jayandamodaran.blogspot.com/

sm sadique said...

വർത്തമാനകാല യാഥാർത്യങ്ങൾ സരസമായി അവതരിപ്പിച്ചിരിക്കുന്നു.
സത്യസൻഡമായി അവതരിപ്പിച്ചിരിക്കുന്നു.
ഓണാശംസകളോടെ…………..

Manoraj said...

ചിന്തിക്കാന്‍ ഉള്ള കഥ.. ഇഷ്ടപ്പെട്ടു. ഓണാശംസകള്‍

പട്ടേപ്പാടം റാംജി said...

രസമായി പറഞ്ഞ ഓണക്കഥ ഇഷ്ടപ്പെട്ടു.

ഓണാശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

അസ്സലായി...
അപ്പോളിപ്പോൾ സ്വന്തം കൈകൊണ്ട് ഓണസദ്യയൊരുക്കുന്ന വീടുകളും നാട്ടിൾ ഉണ്ട് അല്ലേ...?
സൂക്ഷിച്ചോ അടുത്തകൊല്ലം തിരുവോണമുണ്ണാൻ...നോമും അങ്ങോട്ടെത്തും കേട്ടൊ ഗീതാജി

ഗീത said...

നീലത്താമരേ, ആദ്യകമന്റിന് വളരെ നന്ദി. ഓണാശംസകള്‍ അങ്ങോട്ടും നേരുന്നു.

വെള്ളായണി വിജയന്‍, സന്തോഷം. ഓണാശംസകള്‍.

ഓഎബി, മഹാബലിയുടെ കാലത്ത് കള്ളവും ചതിയുമൊന്നും തീരെ ഉണ്ടായിരുന്നില്ലല്ലോ. ഓണാശംസകള്‍.

രമണിക, ആ ആശംസക്ക് നന്ദി. ഓണാശംസകള്‍.

റോസേ, ഇവിടൊക്കെ മുതിരക്ക് കാണം എന്നും പറയാറുണ്ട്. എന്റെ കുട്ടിക്കാലത്ത് കാണം കൃഷിചെയ്തിരുന്നത് ഓര്‍മ്മയുണ്ട്. ഇപ്പോള്‍ നെല്‍കൃഷി പോലും ഇല്ല. ഓണാശംസകള്‍.

ജയന്‍ ഏവൂര്‍, സന്തോഷം. ആ ഓര്‍മ്മകള്‍ വായിക്കാന്‍ വരുന്നുണ്ട്. ഓണാശംസകള്‍.

സാദിക്ക്, സുഖം തന്നെയല്ലേ? ഓണാശംസകള്‍.

മനോരാജ്, സന്തോഷം കേട്ടോ. ഓണാശംസകള്‍.

റാംജി, കഥ ഇഷ്ടമായീന്നറിഞ്ഞതില്‍ സന്തോഷം. ഓണാശംസകള്‍.

ബിലാത്തീ, വളരെ വളരെ സ്വാഗതം. തീര്‍ച്ചയായും എത്തണം. പറഞ്ഞത് വീണ്‍‌വാക്കാകരുത്. അടുത്ത തിരുവോണത്തിന് സദ്യ ഒരുക്കി കാത്തിരിക്കും ദൈവം കൂടി സമ്മതിച്ചാല്‍.

Manju Manoj said...

നല്ല കഥ... ഇക്കാലത്ത് വളരെ പ്രസക്തവും..... ഗീതയ്ക്ക് ഓണാശംസകള്‍

Vayady said...

നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. അടുത്ത വര്‍ഷത്തെ ഓണം ഉണ്ണാല്‍ ബിലാത്തിചേട്ടന്റെ കൂടെ ഞാനും വരുന്നുണ്ട്ട്ടോ. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ .:)

ഓണം കഴിഞ്ഞെങ്കിലും കിടക്കട്ടെ എന്റെ വക ഓണാശംസകള്‍.

Pranavam Ravikumar said...

ആശംസകള്‍.........

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ ഓണക്കാലം ഞാന്‍ ചെങ്കണ്ണുമൊത്ത് ആഘോഷിച്ചു. അതിനാല്‍ ബൂലോക വായന വൈകി.

അതുശരി അപ്പോള്‍ അതാണ് ആ കക്ഷിയേ ഇതുവഴി കാണതിരുന്നത്. നല്ല ചിന്ത നല്ല വരികള്‍ , സത്യം പറയട്ടേ ഇത്തവണ ഞാന്‍ വായിച്ച ഏറ്റവും നല്ല ഓണം പോസ്റ്റ് ഇതാണ്‍.

ഓ:ടോ: ചെങ്കണ്ണന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട് തലവേദനക്കളി കണ്ണുവേദനക്കളി ഒക്കെയായിരുന്നു എനിക്കു ഓണം .ഞാന്‍ എന്നിട്ടുവന്നു ഗീതാഗീതികള്‍ നോക്കി പോസ്റ്റ് ഒന്നും ഇല്ല എന്നുകരുതി. കഥകഥ പൈങ്കിളി ഓര്‍മയില്‍ വന്നില്ല.വന്നു നോക്കിയപ്പോഴോ എത്ര പൊസ്റ്റ്സ് ആണ് ഞാന്‍ കാണാതെ കിടന്നത്. സങ്കടം ആയി എനിക്ക്. പുതിയ പൊസ്റ്റ് ഇടുമ്പോള്‍ അറിയിക്കണേ..ഞാന്‍ വിളിക്കാം

Gopakumar V S (ഗോപന്‍ ) said...

നന്നായിട്ടുണ്ട്...

ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi... hridayam niranja onashamsakal......

ബഷീർ said...

വിഡ്ഡിപെട്ടിയിൽ കണ്ണും നട്ട് റെഡിമെയ്ഡ് ഓണസദ്യയുണ്ണുന്നവർക്കിട്ടൊരു കൊട്ട്. നന്നായി
വൈകിയെങ്കിലും ആശംസകൾ


കാണം വിറ്റും ഓണമുണ്ണണം എന്നതിലെ കാണം ഇതാണോ ചേച്ചീ.. അല്ലായിരിക്കും .ആ കാണം കുതിരയും പൂച്ചയും തിന്നാത്ത കാണമല്ലേ !

Akbar said...

ഓണം മദ്യ ലഹരിയിലും ഓണ സദ്യ ഹോട്ടലുകളിലുമായ ഇക്കാലത്ത് കാണംവിറ്റു ഓണംകൊള്ളാന്‍ വന്ന മാവേലിയുടെ കഥ ആധുനിക മൂല്യച്യുതിയെ തുറന്നു കാണിക്കുന്ന നല്ല ആക്ഷേപ ഹാസ്യമായി

ഇങ്ങിനെ ഒരു കഥ മെനയാനുള്ള ഗീത ടീച്ചറുടെ ഭാവനയെ അഭിനന്ദിക്കുന്നു. ഇതില്‍ ആക്ഷേപ ഹാസ്യമുണ്ട്. ചിന്തിക്കാനുള്ള വകയുണ്ട്.

വീകെ said...

പാവം മാവേലി....!!
മാവേലിക്ക് ഇലയിട്ട് ‘ഓണസദ്യ’ കൊടുത്തതിന് പുണ്യം കിട്ടട്ടെ ഗീതേച്ചിക്ക്....

(എന്നിട്ട് ആ കാണം മുഴുവൻ എന്തു ചെയ്തു..?)

Jishad Cronic said...

കഥ നന്നായിരിക്കുന്നു...

Echmukutty said...

ആഹാ, ഇങ്ങനെയും ഒരു സംഭവമുണ്ടായോ?
അറിഞ്ഞില്ല.
എന്തായാലും പോസ്റ്റ് നന്നായി.

ഗീത said...

മഞ്ജു, കഥ വായിച്ചതില്‍ വളരെ സന്തോഷം. ആശംസകള്‍ക്ക് നന്ദിയും.

വായാടീ, തീര്‍ച്ചയായും. ബിലാത്തിയെ അങ്ങനെ ഒറ്റക്ക് വിടാന്‍ പാടില്ല. കൂടെ വായാടിയും വരണം. പറഞ്ഞ് പറ്റിക്കരുത്. ഓണാശംസകള്‍ക്ക് നന്ദി.

പ്രണവം, കഥവായിക്കാന്‍ വന്നതിനും ആശംസകള്‍ക്കും നന്ദി.

ഉഷസ്സേ, ചെങ്കണ്ണ്‌ മാറിയോ? ഇതേറ്റവും നല്ല പോസ്റ്റ് എന്നു തോന്നിയത് ഇതിലും നല്ല പോസ്റ്റുകള്‍ വായിക്കാതിരുന്നതു കൊണ്ടാ. ഉദാ:- റിയല്‍ മഹാബലിയും റിയല്‍ വാമനനും റിയാലിറ്റി ഷോയില്‍ ആദ്യ റൌണ്ടില്‍ തന്നെ ഔട്ടായിപ്പോയ സങ്കടത്തില്‍ രണ്ടുപേരും കൂടി കൈകോര്‍ത്തു പിടിച്ച് പാതാളം ചുറ്റിക്കാണാന്‍ പോകുന്ന ആ പോസ്റ്റിനോളം വരുമോ ഇത്?

ഗോപന്‍, വീണ്ടും ബൂലോകത്ത് കണ്ടു തുടങ്ങിയതില്‍ സന്തോഷം.

ജയരാജ്, സന്തോഷം കഥ ഇഷ്ടപ്പെട്ടതില്‍. ആശംസകള്‍ക്ക് നന്ദിയും.

ബഷീര്‍, എന്റൊരു കൂട്ടുകാരിയുണ്ട്, ഓണസ്സദ്യ ഉണ്ടാക്കാനൊക്കെ മഹാമടിയാ. പകരം 3-സ്റ്റാര്‍, 5-സ്റ്റാര്‍ ഹോട്ടലുകളില്‍ ബുക്ക് ചെയ്യും. ഓണദിവസം ഒരു 11 മണിക്ക് അവര്‍ സദ്യ വീട്ടിലെത്തിക്കും.
പിന്നെ, വയസ്സായി വരുംതോറും എനിക്കും മടി തോന്നുന്നുണ്ട്. വിഭവങ്ങളുടെ എണ്ണം കുറയ്ക്കും. അങ്ങനെ അങ്ങനെ...
ഇവിടെ കാണം എന്നു പറയുന്നത് മുതിരക്കാണ്. അത് കുതിര തിന്നുമല്ലോ.

അക്ബര്‍, കഥവായിച്ചതിലും വിലയിരുത്തിയതിലും വളരെയധികം സന്തോഷം.

വി.കെ., സന്തോഷമായി. ഭാവനയിലെ മാവേലിക്ക് ഭാവനയിലെ ഓണസ്സദ്യ കൊടുത്തതിന് എനിക്ക് ഭാവനയിലെ പുണ്യം കിട്ടട്ടേ. :)
വാങ്ങിച്ച കാണം കുറേ വറുത്തു തിന്നു. പിന്നെ കുറേ കറി വച്ചു. ബാക്കി പുഴുങ്ങിതിന്നു. മഹാബലി പറഞ്ഞതു കേട്ടില്ലേ, കാണം ചെറുപയറു പോലെ പോഷകസമ്പുഷ്ടമാണെന്ന്.

ജിഷാദ്, കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

എച്മുവേ, ഇവിടെ ഇങ്ങനെ പല അല്‍ഭുതസംഭവങ്ങളും നടക്കാറുണ്ട്. അടുത്തഓണത്തിന് മാവേലി വരുമ്പോള്‍ എച്മുവിന്റെ അടുത്തേക്ക് പറഞ്ഞുവിടാം. അപ്പോ ബോദ്ധ്യമാവൂല്ലോ...

ദിവാരേട്ടN said...

നല്ല കഥ.
സത്യത്തില്‍ "കാണം" എന്നാല്‍ എന്ത് ആണെന്ന് ദിവാരേട്ടന് അറിയില്ലായിരുന്നു. ഓണത്തിന് വില്‍ക്കാന്‍ ഉള്ള എന്തോ ഒരു സാധനം എന്ന് ആണ് കരുതിയിരുന്നത്. [അത്രയ്ക്കുണ്ടേയ് ഭാഷാജ്ഞാനം...]

Sureshkumar Punjhayil said...

Aghosham...!!!

Manoharam, Ashamsakal...!!!!

F A R I Z said...

വൈകിയാണ് ഈ ബ്ലോഗില്‍ എത്തുന്നത്‌.ആദ്യ വായന നിരാശപ്പെടുത്തിയില്ല.ഹാസ്യം ചേര്‍ത്ത്, കഥ ലളിതവും,മനോഹരവുമാക്കി

അഭിനന്ദനങ്ങള്‍
---ഫാരിസ്‌

Typist | എഴുത്തുകാരി said...

കാണം എന്നതു് മുതിരയാണെന്നു് തോന്നിയിരുന്നു (കുതിരയുടെ കാര്യം പറഞ്ഞപ്പോൾ). ഇവിടെ ഞങ്ങൾ മുതിര എന്നു തന്നെയാണ് പറയുക.

എന്തായാലും മഹാബലിക്ക് ഓണസ്സദ്യ കൊടുത്തല്ലോ, നന്നായി.

Abdulkader kodungallur said...

അപ്പോള്‍ മറ്റുള്ളവര്‍ക്കൊരു കൊട്ട് കൊടുത്തിട്ടു മാവേലിയുമൊത്തു ഓണ സദ്യയുണ്ടു . കഥ നന്നായി ഭാവുകങ്ങള്‍

Wash'Allan JK | വഷളന്‍ ജേക്കെ said...

ഗീത, മടിപിടിച്ച് കുറച്ചു നാളായി ബ്ലോഗുകള്‍ ഒന്നും നോക്കുന്നില്ലായിരുന്നു,
വളരെ സരളമായ ഈ കഥ ഇഷ്ടപ്പെട്ടു. നിഷ്കളങ്കത്ത്തിന്റെ ലാളിത്യം.
കാണം വിറ്റും ഓണം ഉണ്ണണം എന്ന് കേട്ടിട്ടുണ്ടെങ്കിലും, ഈ കാണം കാണം എന്ന് പറയുന്നത് എന്താ എന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനു ഒരു എക്സ്ട്രാ താങ്ക്സ്

Anees Hassan said...

ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന ആളെ കണ്ടിട്ട്‌ ഒരു സാധാരണ സെയില്‍സ്‌മാന്‍ ആണെന്നു തോന്നുന്നില്ല. ...
.....
മഹാബലിയെയും മാര്‍ക്കറ്റ് ചെയുന്ന കാലമാണ് .

sdfsdgdfgfdgdfgfdg said...

അല്ല പെങ്ങളേ ശരിക്കും മാവേലിയെ ഊട്ടിയോ?
www.kathaakaaran.blogspot.com
www.animkerala.blogspot.com

jyo.mds said...

ഗീത കഥ വളരെ നന്നായി.ഇന്നത്തെ സമൂഹത്തിന്റെ മാറ്റം ഭംഗിയായി അവതരിപ്പിച്ചു.
ആശംസകള്‍

ഉമ്മുഫിദ said...

nannaayi. kaanam vaangiyathu !

www.ilanjipookkal.blogspot.com

Unknown said...

അപ്പോ തിരുവോണത്തിന്‌ മഹാബലി തമ്പുരാന്‍ ഇന്രപ്രസ്ത ഹോട്ടലില്‍ നിന്നും ഇറങ്ങി വരുന്നത് ഞാന്‍ കണ്ടതോ. വെറുതെ തോന്നിയതാവാം....എന്തയാലും മഹാബലിക്ക് ഓണസദ്യ കോടുക്കാന്‍ കഴിഞ്ഞല്ലോ... നല്ല ആശയമുള്ള ഒരു ചെറിയ കുറിപ്പ്. ആശംസകള്‍

sreee said...

ആദ്യമായിട്ടാണ് ഇവിടെ . 'പൂച്ച 'തപ്പി വന്നപ്പോള്‍ പഴയ ഒരു പോസ്റ്റില്‍ (എന്റെ പൂച്ച)എത്തി. പിന്നെ ഇങ്ങു വന്നു. നഷ്ടമില്ല . നല്ല ഒരു പോസ്റ്റ്‌ .

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ടീച്ചര്‍,
കഥ കേള്‍ക്കാന്‍ എന്നും എപ്പോഴും ഇഷ്ടമാണ്‌.കഥകഥപൈങ്കിളിയെ കാണാന്‍ വാരാം.ഭാവുകങ്ങള്‍...

ente lokam said...

കഥ നല്ല രസം.നല്ല അവതരണം.പക്ഷെ
ഈ കാണം അല്ല ആ കാണം കേട്ടോ.പണ്ട്
ആധാരത്തിന്, മുമ്പ് ഭൂമി ഉടമസ്ഥതക്കു
സര്‍ക്കാര്‍ കൊടുക്കുന്ന രേഖ ആയിരുന്നു കാണം.
അങ്ങനെ ആണ് ഭൂമി വിറ്റ് ആയാലും ഓണം ഉണ്ണണം
എന്ന ചൊല്ല് വന്നത്..

SUJITH KAYYUR said...

Vaayichu.aashamsakal

ഗീത said...

ഓണം കഴിഞ്ഞ് ഒരുപാട് നാളായി. ഈ കഥ വായിച്ച എല്ലാവർക്കും നന്ദി.

ഭായി said...

എന്ത് പറ്റി റ്റീച്ചർ?
പോസ്റ്റിട്ടിട്ട് ഒരുപാട് നാളായല്ലോ..!
പോസ്റ്റിടാൻ കാണം വിൽക്കണോ.:)