Sunday, September 20, 2009

എന്റെ പൂച്ചകള്‍

എന്റെ പൂച്ചകള്‍
------------------------









ഇവന്‍ ഉണ്ണി. വീരശൂരപരാക്രമിയാണ്. പാലാണ് ഇഷ്ടം. വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത പരിപാടി മറ്റു പൂച്ചകളെ ഓടിക്കുക എന്നതാണ്. എന്നാലും പാവമാണ്. ഭയങ്കര സ്നേഹമാണ് എന്നോട്.





ഇത് അച്ചു. ഉണ്ണിയെ ഭയങ്കര പേടിയാ. ഉണ്ണി അകത്തിരുന്നാല്‍ അച്ചു പുറത്തിരിക്കും. ഉണ്ണി വെളിയില്‍ ഇറങ്ങുന്ന തക്കം നോക്കി അകത്തു വരും. പാല്‍‌ച്ചോറാണ് ഇഷ്ടം.





ഇത് ജിമ്മു. ഇവനും ഉണ്ണിയെ പേടിച്ച് ഇപ്പോള്‍ വല്ലപ്പോഴുമൊക്കെയേ വരാറുള്ളു. വെറും പാവത്താന്‍.






ഇത് കറുമ്പി.  അമ്മപ്പൂച്ച -  അച്ചുവിന്റേയും, ജിമ്മുവിന്റേയും കുഞ്ഞുകറുമ്പിയുടേയും. ഇവള്‍ക്ക് ജീവിതത്തില്‍ ആകെ 2 അവസ്ഥകളേയുള്ളൂ - ഒന്നുകില്‍ Pregnant അല്ലെങ്കില്‍ Nursing.





ഇത് കുഞ്ഞുകറുമ്പി. കറുമ്പിയുടെ മോള്. അമ്മയോളം പോന്നെങ്കിലും ഇപ്പോഴും അമ്മിഞ്ഞ നുണയണം. ഞാന്‍ വെളിയില്‍ പോയിട്ടു വരുമ്പോള്‍ വണ്ടിയുടെ ശബ്ദം കേട്ടാല്‍ ഇവള്‍‍ക്ക് പ്രത്യേകം തിരിച്ചറിയാം. എവിടെ നിന്നാലും ഓടി വരും മുറ്റത്ത്.


32 comments:

VEERU said...

ആദ്യം തേങ്ങ....“ഠോ”.... ദൈവമേ എന്തായിതു...!! പൂച്ചസംരക്ഷണ കേന്ദ്രമോ???
ഫോട്ടോസ് നന്നായി ട്ടോ...

കണ്ണനുണ്ണി said...

ഹിഹി മെയിന്‍ ജോലി അപ്പൊ ഇതാണല്ലേ

പ്രദീപ്‌ said...

ടീച്ചറെ !!!!!!!!! ഒന്നും പറയുന്നില്ല , ഹ ഹ ഹ .

Typist | എഴുത്തുകാരി said...

എന്റമ്മേ, ഇത്രേം പൂച്ചകളോ? പൂച്ചകളെ അകലേന്നു കാണാനിഷ്ടം. പക്ഷേ അടുത്തുവന്നാല്‍ പേടിയാ.

ബൈജു (Baiju) said...
This comment has been removed by the author.
ബൈജു (Baiju) said...

ഈ പൂച്ചപ്പട (പൂച്ചപ്പടം) കൊള്ളാം ഗീതേച്ചി..അമ്മ കറമ്പി, മോളും കറമ്പി......

എന്‍റ്റെ അയല്‍വീട്ടില്‍ ഇതുപോലെ പൂച്ചകള്‍ ഉണ്ടായിരുന്നു....ഒന്നിന്‍റ്റെ പേര്
"ഉരി" --സത്യഭാമയുടെ പൂച്ചയുടെ പേര്‍ അതായിരുന്നുപോലും

September 21, 2009 9:11

പാമരന്‍ said...

അയ്യോ! ഇത്രയധികം പൂച്ചകളോ?

the man to walk with said...

chila beekaran maarum undallo..
:)

- സാഗര്‍ : Sagar - said...

എനിക്കും ഇഷ്ടമാ പൂച്ചകളെ...

ഒരു സമയത്ത് വീട്ടില്‍ 12 പൂച്ചകള്‍ ഉണ്ടായിരുന്നു :))

ചങ്കരന്‍ said...

ഒരു പൂച്ചഫൂട്ബോള്‍ ടീമിനുള്ളത് ഉണ്ടല്ലോ?

ഗിരീഷ്‌ എ എസ്‌ said...

ഓര്‍മ്മ വന്നത്‌
ഒരു അനുഭവമാണ്‌...
പിന്നീടെന്നെങ്കിലും എഴുതണമെന്ന്‌ വിചാരിച്ചത്‌...

നന്നായിട്ടുണ്ട്‌.
ആശംസകള്‍

ബിനോയ്//HariNav said...

ഒരു ജില്ലയായി പ്രഖ്യാപിക്കാന്‍‌മാത്രം പൂച്ചകളുണ്ടല്ലോ :)

Anya said...

You have beautiful cats :)
Lovely blog !!

greetings from The Netherlands
Kareltje =^.^=
Anya :)

ഗീത said...

എന്റെ പൂച്ചകളെ കണ്ട് കണ്‍‌നിറഞ്ഞവര്‍ക്കൊക്കെ നന്ദി. :) :)

പൂച്ചസംരക്ഷണകേന്ദ്രം,പൂച്ചപ്പട, പൂച്ചഫുട്ബാള്‍ടീം, പൂച്ചജില്ല - ഹായ് ഹായ് എന്തെല്ലാം പൂച്ചവാക്കുകള്‍ !
എല്ലാം എനിക്കിഷ്ടായീട്ടോ.

ഇതിപ്പോള്‍ 5 പൂച്ചകളല്ലേ ഉള്ളു. ഒരു കാലത്ത് സാഗര്‍ പറഞ്ഞതുപോലെ 13 പൂച്ചകള്‍ വരെ ഉണ്ടായിരുന്നു.

വീരൂ, നാട്ടുകാരുടെ വിചാരം അതാ. അവര്‍ക്കു വേണ്ടാത്ത പൂച്ചകളെ ഇവിടെ കൊണ്ടുവന്നു വിടും.

കണ്ണനുണ്ണീ, ഇത് മെയിനല്ല, സബ്ബാ. :)

ദേശം, എന്തെങ്കിലും ഒന്നു പറയാമായിരുന്നു.

എഴുത്തുകാരീ, എന്തിനാ പേടി? പഞ്ഞിക്കെട്ടുപോലുള്ള സാധു ജീവികളല്ലെ?

ബൈജു, ഇനി അടുത്തുണ്ടാകുന്ന പൂച്ചക്കുഞ്ഞിന് ഉരി എന്നു പേരിടാം.

പാമു, ഇതു കുറവല്ലേ?

ദി മാന്‍ ടു വാക്ക് വിത്ത്, അത്ര വലിയ ഭീകരത്വം ഒന്നുമില്ല കേട്ടോ.

സാഗര്‍, എന്റെയൊപ്പം കൂടിയതില്‍ വലിയ സന്തോഷമുണ്ട്.

ചങ്കരാ, അവര്‍ ചിലപ്പോള്‍ ഫുട്ബാള്‍ കളിക്കാറുണ്ട്.

ഗിരീഷ്, ആ അനുഭവം എഴുതൂ.

ബിനോയ്, പൂച്ചജില്ലയായി പ്രഖ്യാപിച്ചു.

Anya, So happy that you visited here. Do come again please.

അമ്മപ്പൂച്ച 3,4 മാസത്തിലൊരിക്കല്‍ പ്രസവിക്കും. രണ്ടും മൂന്നും കുട്ടികള്‍ ഒക്കെ ഉണ്ടാവും. ഒരിക്കലും പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ട് കളയുക എന്ന ദ്രോഹപ്രവൃത്തി ചെയ്തിട്ടില്ല.പക്ഷേ മിക്ക കുഞ്ഞുങ്ങളും ബാല്യം കടക്കില്ല എന്നതാണ് അനുഭവം. അങ്ങനെ സര്‍വൈവ് ചെയ്യുന്നത് മാത്രമാണ് വലിയ പൂച്ചകളായി ഉള്ളത്. (സര്‍വൈവ് ചെയ്യുന്നവയുടെ എണ്ണം വളരെ കുറവായതിനാലാണ് പെണ്‍പൂച്ചകള്‍ ഇത്രയധികം പെറ്റുകൂട്ടുന്നത് എന്ന് ശാസ്ത്രം പറയുന്നു). വലുതായിക്കഴിഞ്ഞാലും തമ്മില്‍ തമ്മില്‍ അടികൂടി ചിലരൊക്കെ മറ്റിടങ്ങളിലേക്ക് കുടിയേറും.

പൂച്ചപ്പുരാണം കേള്‍പ്പിച്ചു ബോറടിപ്പിച്ചെങ്കില്‍ മാപ്പ്.

Areekkodan | അരീക്കോടന്‍ said...

എന്റമ്മോ...പൂച്ചശാല ആദ്യമായിട്ടാ കാണുന്നത്...

Mahesh Cheruthana/മഹി said...

ഗീതേചി ,

മനുഷ്യരെക്കാളും സ്നേഹം ഇവറ്ക്കുണ്ടു!

Anya said...

Have a wonderful lovely weekend,
your friends
Kareltje =^.^=
Anya :)

Anya said...

I am happy that you like my photo's
Yes you may copy Kareltje's pictures :)
Have a nice evening
Anya:)

നരിക്കുന്നൻ said...

വീട്ടിലെങ്ങനെ എലിയുണ്ടോ ടീച്ചറേ? ഇഷ്ടായി കെട്ടോ ഈ മിടുക്കൻ പൂച്ചകളെ.

Sureshkumar Punjhayil said...

Ippo njangaludeyum...!

Manoharam, ashamsakal...!!!

ഗീത said...

അരീക്കോടന്‍, പൂച്ചശാല കാണാന്‍ വന്നല്ലോ. നന്ദി. ഇനി വരുമ്പോള്‍ ടിക്കറ്റ് എടുക്കണം.

മഹേഷ്, തീര്‍ച്ചയായും. മനുഷ്യന്റെ സ്നേഹം സ്വാര്‍ത്ഥതയിലൂന്നിയതല്ലേ? മിണ്ടാപ്രാണികളായ മൃഗങ്ങള്‍ക്ക് ഉള്ളത് നിഷ്കളങ്കസ്നേഹമാണ്. അത് അനുഭവിച്ച് തന്നെ അറിയണം. മഹേഷ് വളരെ സന്തോഷം വന്നതിലും ആ മനസ്സു പങ്കുവച്ചതിലും.

നരിക്കുന്നാ, എലി ഉണ്ടായിട്ടൊന്നുമല്ല പൂച്ചയോടുള്ള ഇഷ്ടം കൊണ്ടാ വളര്‍ത്തുന്നത്. മിടുക്കികളും ഉണ്ട് കേട്ടോ.

സുരേഷ്, അവരെ സ്വന്തമെന്നുകൂടി കാണുന്നതില്‍ വളരെ സന്തോഷം.

Anya, Your Kareltje is on my desktop. Thank you Anya.

Anya said...

I wish I could see it Kareltje on your desktop ^___^

വയനാടന്‍ said...

ഇതൊന്നു അമ്മയെ കാണിച്ചു കൊടുക്കണം, അഛൻ ഓരോ സ്ഥലത്തു നിന്നും കഷ്ട്ടപ്പെട്ടു പൂച്ച്ക്കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോൾ ഇനി വഴക്കുണ്ടാക്കാതിരിക്കാൻ
:)

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

വളരെ നന്നായിരിക്കുന്നു!

OAB/ഒഎബി said...

ഗീത്,നല്ല പൂച്ചക്കഥ.
ഞങ്ങൾക്കുണ്ട് കുറച്ച് അലവലാധി പൂച്ചകൾ.ഒറ്റ ഒന്നും കിച്ചണിൽ കേറില്ല. കട്ട് തിന്നില്ല. അത് ഇവിടത്തെ പൂച്ചകളുടെ പ്രത്യേകതയാണ്. അതിൽ നാടൻ പൂച്ച മുതൽ ലക്ഷങ്ങൾ(നാട്ടിലെത്തിയാൽ)വില കിട്ടുന്നത് വരെ ഉണ്ട്.പലരും കുറേ സ്നേഹിക്കും.പെറ്റ് പെരുകുമ്പോൾ സങ്കടത്തോടെ കുറെ എണ്ണത്തിനെ നാട് കടത്തും.

hshshshs said...

എൻപുതുകവിതയിൽ നിങ്ങളുമുണ്ടേ..
ഇഷ്ടാനിഷ്ടമതറിയിക്കുക വേം !!

ഗീത said...

വയനാടന്റെ അച്ഛന് എന്റെ ഒരു നമസ്കാരം. അമ്മയ്ക്കിത് കാട്ടിക്കൊടുത്തോ?

ഷെയിക്ക്, വളരെ സന്തോഷം വന്നതിലും എന്റെ പൂനിക്കുട്ടന്മാരെ കണ്ടതിലും.

OAB,ഓണക്കാലത്ത് ഒരു ഗവ. ഏജന്‍സി നടത്തിയ എക്സിബിഷനില്‍ കണ്ടു, 2 പേര്‍ഷ്യന്‍ പൂച്ചകളെ വില്‍പ്പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒന്നിന് 7000 രൂപ, മറ്റേതിന് 12000 രൂപ.
ആ അവസാനം പറഞ്ഞത് ചെയ്യരുതേ. ഒരു പരിധിയിലധികം അവയുടെ എണ്ണം കൂടില്ല ഒരു സ്ഥലത്ത്.

hshshs, അതിഷ്ടപ്പെട്ടേ!

ശാന്ത കാവുമ്പായി said...

ഞങ്ങൾക്കുമുണ്ടായിരുന്നു കുറേ പൂച്ചകൾ.കാണാനോക്കെ ഭംഗിയുണ്ട്‌.എല്ലാ മുറിയും കക്കൂസാക്കാൻ തുടങ്ങിയപ്പോൾ നാടു കടത്തി.

Ashly said...

nice :)

Malayali Peringode said...

ചേച്ചിയെ പോലെ സുന്ദരി തന്നെ

(ഏറ്റവും താഴെയുള്ളത്)


:D

ഭായി said...

ഹും...പുലികളോടൊന്നും ഇഷ്ടം തോന്നാത്തത് ഭാഗ്യം..
ഇത് പൂച്ചകളല്ലേ കുഴപ്പമില്ല..
ഒരു സംശയം ഇതു മണികെട്ടിയ പൂച്ചകളാണോ..

ഗീത said...

ശാന്ത, പരിശീലിപ്പിച്ചാല്‍ പിന്നെ ഒരു കുഴപ്പവും ചെയ്യില്ല.

ക്യാപ്റ്റന്‍, വളരെ സന്തോഷം വന്നതില്‍.

മലയാളീ, വളരെ സത്യം. ഞാനും അവളെപ്പോലെ തന്നെ. കറുകറാന്ന്‌...
പിന്നെ 2 കോമ്പല്ലുകളും ഉണ്ട്. :) :)മലയാളിക്കിതൊക്കെ എങ്ങനെ ഇത്ര കൃത്യായി മനസ്സിലായീന്നാ? :)സന്തോഷം ട്ടാ...

ഭായീ, പുലികളേയും ഇഷ്ടാ.
ആ പടങ്ങളിലേക്ക് സൂക്ഷിച്ചു നോക്കിയേ. ആര്‍ക്കും മണികെട്ടീട്ടില്ല. എല്ലാവരും സര്‍വ്വതന്ത്ര സ്വതന്ത്രര്‍ .